പ്രക്യതി നമ്മുടെ അമ്മയാണ് ..എന്ന് നാം കുട്ടിക്കാലം മുതലേ കേള്‍ക്കുന്ന ഒരു പാഠം ആണ്..പ്രകൃതി യെ സ്നേഹിക്കാൻ മാത്രം നമുക്ക് പക്ഷെ സമയമില്ല..നമ്മൾ എന്തിനൊക്കെയൊേ വേണ്ടി ഓട്ടം തന്നെ. 🤦♀️ ഉയരം കൂടിയ കെട്ടിടങ്ങൾ ആണ് നമ്മുടെ നാടിന്റെ ഉയർച്ച എന്ന് കരുതി കുന്നുകൾ എല്ലാം ഇടിച്ച് നിരത്തി ,പുഴകൾ എല്ലാം മണ്ണിട്ട് നികത്തി, വയലുകൾ എല്ലാം ഇല്ലാതാക്കി,മരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചു നമ്മുടെ അമ്മയെ മലിനമാക്കി ..എന്നിട്ടും 🏃തന്നെ . ഒടുവിൽ എന്തായി മനുഷ്യന് നല്ല ഉഗ്രൻ പണി തന്നെ ഇപ്പൊ കിട്ടീ ..😷 ഒരു ചെറിയ വൈറസ് കാരണം നമ്മൾ ഇപ്പോ അനുഭവിക്കുന്നത് എന്തൊക്കെ ആണ് . നമ്മുടെ പ്രക്യതി നമുക്ക് ഫ്രീ ആയി തന്നിരുന്ന ഓക്സിജൻ ഒക്കെ ഇപ്പൊ എന്താ വില..😁 എന്നാലും ഇത്രയൊക്കെ ചെയ്തിട്ടും മക്കൾ ചെയ്യുന്ന തെറ്റുകൾ അമ്മ ക്ഷമിക്കുന്നത് പോലെ എല്ലാവർക്കും അമ്മയായ പ്രക്യതി നമ്മോട് ക്ഷമിക്കുന്നു. അത് കൊണ്ട് ആണല്ലോ ഇപ്പൊഴത്തെ ഈ അവസ്ഥയിൽ നമുക്ക് വേണ്ടി അമ്മ ചിലതൊക്കെ കരുതി വെച്ചിരിക്കുന്നത്. അതു തന്നെ ..നമ്മുടെ സ്വന്തം ചക്ക,മാങ്ങ,ചേന ......😌😌 ഇത് ഒരു തരത്തിൽ നമ്മുടെ പ്രക്യതിയിലേക്ക് ഉള്ള തിരിച്...