Posts

Showing posts from March, 2022

പൊളിച്ചടുക്കി മൂന്നാം ദിവസം camp 🔥

Image
16/3/2022  കുതിര മാളികയിലും വേളിയിലുമായി  പൊളിച്ചടുക്കി ക്യാമ്പ് മൂന്നാം ദിവസം കടന്നു പോയി..😌 കൂടെ ആൻസി ടീച്ചറും മായ ടീച്ചറും...😍

ക്യാമ്പ് രണ്ടാം ദിവസം ..👏

Image
 രാവിലെ 9.30 നു ന്യൂസ്‌ റിപ്പോർട്ട് വായിച്ചു കൊണ്ട് ഞങ്ങൾ ആരംഭിച്ചു.. പിന്നീട് ശ്രീ  റെനി ആന്റണി സാർ ക്ലാസ് എടുത്തു.. കുട്ടികൾക്കുള്ള ബാലാവകാശ നിയമങ്ങളെ കുറിച്ച് ആയിരുന്നു ക്ലാസ്സ്‌....ഒത്തിരി ഉപകാര പ്രദമായ അറിവുകൾ ലഭിച്ചു..😍  ഉച്ചക്ക് ശേഷം സബ് ഇൻസ്പെക്ടർ ശ്രീ വിനോദ് വിക്രമാദിത്യൻ സാർ ക്ലാസ് എടുത്തു..Drugs Abuses ആയിരുന്നു സാർ ചർച്ച ചെയ്ത വിഷയം ..എങ്കിലും നമ്മുടെ ഇന്നത്തെ സമകാലിക സമൂഹത്തിലെ പല കാര്യങ്ങളും സാറിൽ നിന്ന് അറിയാൻ കഴിഞ്ഞു..പോലീസ് ജീവിതത്തിൽ ഉണ്ടായ പല അനുഭവങ്ങളും സാർ ഞങ്ങളോട് പങ്കുവെച്ചു... ഒത്തിരി പ്രയോജന പ്രദമായ ക്ലാസ്സ്‌ 💖 ഇനി അടുത്ത ദിവസത്തിലേക്ക് 💕

community living camp🔥 EUPHORIA

Image
14/3/2022  ഞങ്ങളുടെ പഞ്ചദിന ക്യാമ്പ് ആരംഭിച്ചു. ..🥰 ആൻസി ടീച്ചർ ആണ് ഞങ്ങളുടെ ക്യാമ്പിന്റെ കോർഡിനേറ്റർ.. 3 ഗ്രൂപ്പുകൾ ആയി മാറിയിരിക്കുകയാണ് ഞങ്ങൾ..പവിത്രം ,കേളി , അമരം എന്നിങ്ങനെ കെ.പി.സി.ലളിത അമ്മയുടെ സ്മരണ ഉണർത്തുന്ന മൂന്ന് ചലചിത്രങ്ങൾ  🥰  ആദ്യ ദിവസം ക്യാമ്പ് ശ്രീ സുനിൽ കുമാർ സർ ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിആയി വേദിയിൽ ചലചിത്ര നടൻ ശ്രീ പ്രേം കുമാർ സർ ഉണ്ടായിരുന്നു...അങ്ങനെ എല്ലാം കൊണ്ടും മികച്ച ഒരു തുടക്കം കുറിക്കാൻ ഈ ദിവസം കഴിഞ്ഞു.. ഉച്ച വരെ  നീണ്ട ഉദ്ഘാടന ചടങ്ങുകൾ 12 .30 ഓടെ അവസാനിച്ചു... പിന്നീട് ഉച്ചക്ക് ശേഷം ഐസ് ബ്രേക്കിങ് സെക്ഷൻ ആയിരുന്നു.. ശ്രീ സിബിൻ ആന്റണി സാർ ഞങ്ങളെ ഒത്തിരി എനർജി നൽകി ക്ലാസ്സ്‌ എടുത്തു... അങ്ങനെ ക്യാമ്പിന്റെ തുടക്കം കുറിച്ചു🥰🥰

one day trip ..കഴിഞ്ഞു...🥰🥰

Image
അങ്ങനെ കാത്തിരുന്ന ആ ദിവസം കടന്നു പോയി..😌 ഒത്തിരി സന്തോഷത്തോടെ ഞങ്ങൾ ഏവരും ഒന്നിച്ചു ചേർന്ന നിമിഷങ്ങൾ..😍 കൂടെ ഞങ്ങളുടെ പ്രിയ അധ്യാപകരും 😊രാവിലെ 7.00 മണിക്ക് ഞങ്ങൾ യാത്ര തിരിച്ചു.. 🚎 പത്മനാഭപുരം കൊട്ടാരത്തിലെ കാഴ്ചകൾ കണ്ടു കൊണ്ട് ഞങ്ങൾ ആരംഭിച്ചു.. പിന്നീട് കന്യാകുമാരി 😇 വിവേകാനന്ദപ്പാറയിൽ  ഒത്തിരി സമയം ചിലവഴിച്ചു.. പിന്നീട് കടൽത്തീരത്ത് അസ്തമയ സൂര്യനെ കാണാൻ ആയുള്ള തിരക്കായി..🌅 കൂടെ കുറച്ചു ഷോപ്പിംഗ് 😁 അങ്ങനെ മൊത്തത്തിൽ ഒരു നല്ല ദിവസം ..രാത്രി തട്ടുകടയിലെ നല്ല ചൂട് കുട്ടി ദോശയും 😋അതും കഴിച്ചു കൊണ്ടുള്ള രാത്രി യാത്ര ..കോളേജിൽ തിരികെയെത്തിയത്12 .00 മണി ആയപ്പോൾ ആണ്..😴 പിന്നീട് തിരികെ വീട്ടിലേക്ക്.. എന്നും മനസ്സിൽ ഓർത്തു വെക്കാൻ ഒരുപാടു നല്ല നിമിഷങ്ങൾ  നല്കിയ സർവ്വേശനോട് നന്ദി പറയുന്നു.. 🙂

International seminar..😊

Image
വിദ്യാഭ്യാസത്തിന്റെ പുതിയ തലങ്ങളെ പരിചയപ്പെടുത്തുന്ന International seminar ഇന്ന് രാവിലെ9.30മുതൽ Martheophilus training collegil തുടക്കം കുറിച്ചു. 👏 ഒത്തിരി അറിവുകൾ പ്രദാനം ചെയ്യുന്നതായിരുന്നു ഓരോ മണിക്കൂറും..🥰 ഞങ്ങൾക്ക് എല്ലാവർക്കും പങ്കെടുക്കുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം🤩