Posts

Showing posts from October, 2021

ഓർമ്മകളുടെ..ഗാനവീദി🎼🎼

Image
ശ്രീ..ചന്ദ്ര ബാബു സാർ ഞങ്ങൾക്ക് ഒരു പിടി നല്ല ഗാനങ്ങൾ ഇന്ന് പാടി തന്നു. Criticism ക്ലാസും മറ്റു ക്ലാസ്സുകളും കഴിഞ്ഞ് ക്ഷീണിച്ച് ഇരുന്ന ഞങ്ങളുടെ മനസ്സിനെ വീണ്ടും ഊർജം പകരാൻ സാറിന്റെ പാട്ടുകൾ സഹായിച്ചു. ...ഒ.എൻ . വി, വയലാർ , പി.ഭാസ്കരൻ എന്നിവരുടെ ഒക്കെ ഒരുപിടി നല്ല ഗാനങ്ങൾ വീണ്ടും മനസ്സിലേക്ക് പകർന്ന് നൽകിയതിന്  ഒത്തിരി സന്തോഷത്തോടെ നന്ദി..🥰🥰🥰

criticism class ...പുതിയ അനുഭവം

Image
ഒത്തിരി പേടിച്ച ഒരു ദിവസം... എന്റെ ക്ലാസിനെ മറ്റുള്ളവർ വിലയിരുത്തുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒത്തിരി വിഷമം പിടിച്ച ഒരു കാര്യം ആയിരുന്നു.  എന്നാൽ ക്ലാസ്സ് കഴിഞ്ഞപ്പോൾ മനസ്സിലായി ഈ ഒരു ക്ലാസ്സ്‌ എന്നെയും എന്റെ ക്ലാസ്സിനെയും കൂടുതൽ ഊർജ്ജം പകർന്നു നൽകാൻ സഹായിക്കുന്ന ഒന്നായിരുന്നു. ഞാൻ എന്താണ് ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കേണ്ടത് എന്ന് ഈ ഒരു ക്ലാസ് എനിക്ക് മനസ്സിലാക്കി തന്നു. ..ഒരു അധ്യാപിക എന്ന നിലയിൽ എന്തൊക്കെയാണ് എന്റെ പോരായ്മകൾ എന്നും മേന്മകൾ എന്നും എന്റെ സുഹൃത്തുക്കൾ എനിക്ക് മനസ്സിലാക്കി തന്നു. 🥰🥰

അതിജീവനം ..ഒരു പുതിയ ചിന്തയിൽ..😇

Image
ഓൺലൈൻ ക്ലാസുകൾ പെട്ടെന്ന് നിർത്തി കൊണ്ടാണ് ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത് . കൂട്ടുകാരെ നേരിട്ട് കാണാം, കോളേജിലേക്ക് വീണ്ടും പോകാം എന്നൊക്കെയുള്ള സന്തോഷവും ഒപ്പം ചില ആശങ്കകളും മനസ്സിൽ ഉണ്ടായിരുന്നു..വല്ലാത്തൊരു അവസ്ഥ. ..ആ അവസ്ഥക്കു വിരാമം ഇടാൻ ഇന്നത്തെ ക്ലാസിൽ കൂടി കഴിഞ്ഞു. Competency Building program - ഇത്രയും അനുഭവങ്ങൾ പകർന്നു നൽകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.  ബ്രഹ്മനായകം സാർ ആയിരുന്നു ക്ലാസ്സ്‌ എടുത്തത്. ഓരോ വാക്കുകളും നമ്മുടെ മനസിനെ പുതിയ ചിന്തകളിലേക്ക് നയിക്കുന്നതായിരുന്നു. മാനസികമായ് വെല്ലുവിളികൾ നേരിടുന്ന ഈ corona കാലത്ത് ഈ കാലത്തെ എങ്ങനെ അതിജീവിക്കാൻ നമുക്ക് കഴിയും എന്നും ഒപ്പം ജീവിതത്തിൽ നാം stress manage ചെയ്യാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നും സാറിന്റെ ക്ലാസിൽ കൂടി മനസിലായി. ഒപ്പം സ്നേഹത്തിന്റെയും കരുതലിന്റെയും ചില നല്ല പാഠങ്ങൾ കൂടി ലഭിച്ചു. നല്ലൊരു അനുഭവം നല്കിയ കുറച്ചു മണിക്കൂറുകൾ.. 🥰🥰