അതിജീവനം ..ഒരു പുതിയ ചിന്തയിൽ..😇
ഓൺലൈൻ ക്ലാസുകൾ പെട്ടെന്ന് നിർത്തി കൊണ്ടാണ് ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത് . കൂട്ടുകാരെ നേരിട്ട് കാണാം, കോളേജിലേക്ക് വീണ്ടും പോകാം എന്നൊക്കെയുള്ള സന്തോഷവും ഒപ്പം ചില ആശങ്കകളും മനസ്സിൽ ഉണ്ടായിരുന്നു..വല്ലാത്തൊരു അവസ്ഥ. ..ആ അവസ്ഥക്കു വിരാമം ഇടാൻ ഇന്നത്തെ ക്ലാസിൽ കൂടി കഴിഞ്ഞു. Competency Building program - ഇത്രയും അനുഭവങ്ങൾ പകർന്നു നൽകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ബ്രഹ്മനായകം സാർ ആയിരുന്നു ക്ലാസ്സ് എടുത്തത്. ഓരോ വാക്കുകളും നമ്മുടെ മനസിനെ പുതിയ ചിന്തകളിലേക്ക് നയിക്കുന്നതായിരുന്നു. മാനസികമായ് വെല്ലുവിളികൾ നേരിടുന്ന ഈ corona കാലത്ത് ഈ കാലത്തെ എങ്ങനെ അതിജീവിക്കാൻ നമുക്ക് കഴിയും എന്നും ഒപ്പം ജീവിതത്തിൽ നാം stress manage ചെയ്യാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നും സാറിന്റെ ക്ലാസിൽ കൂടി മനസിലായി. ഒപ്പം സ്നേഹത്തിന്റെയും കരുതലിന്റെയും ചില നല്ല പാഠങ്ങൾ കൂടി ലഭിച്ചു. നല്ലൊരു അനുഭവം നല്കിയ കുറച്ചു മണിക്കൂറുകൾ.. 🥰🥰
Comments
Post a Comment